കോൺഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെ; രാമൻ ബിജെപിയുടെ മാത്രം ദൈവമല്ല: സിദ്ധരാമയ്യ

sidharamayya

കോൺഗ്രസ് ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെയാണെന്നും ബിജെപിയുടെ രാമനെയല്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാമന്റെയും സീതയുടേയും ഹനുമാന്റേയും പ്രതിമകൾ മഹാദേവപുര ജില്ലയിൽ ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

ലക്ഷ്മണനും സീതയുമില്ലാതെ രാമനില്ല. രാമൻ സർവവ്യാപിയാണ്. അയോധ്യയിൽ മാത്രം ഒതുങ്ങുന്നയളല്ല രാമൻ. ശ്രീരാമൻ ജനിച്ച ഗ്രാമത്തിലെ ക്ഷേത്രത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ഭഗവാൻ രാമൻ എല്ലാവരുടേയും ദൈവമാണ്. രാമൻ ബിജെപിയുടെ മാത്രം ദൈവമല്ല. എല്ലാ ഹിന്ദുകളുടേയും ദൈവമാണ് രാമനെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Share this story