ആചാരവിധി പ്രകാരം വേണം പ്രതിഷ്ഠ; രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ

puri

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ. രാഷ്ട്രീയനേതാക്കളുടെ ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച ശങ്കരാചാര്യർ അയോധ്യയിൽ നടക്കുന്നത് പ്രതിമ അനാച്ഛാദനം അല്ലെന്നും തുറന്നടിച്ചു. പ്രതിഷ്ഠ ആചാരവിധി പ്രകാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുമ്പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കരാചാര്യർ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യർമാരും വിട്ടുനിൽക്കുമെന്നാണ് വിവരം.
 

Share this story