അമിത് ഷായുടെയും മോദിയുടെയും ഗൂഢാലോചന; കുറ്റവിമുക്തനായതിന് പിന്നാലെ പൊട്ടിക്കരിഞ്ഞ് കെജ്രിവാൾ

kejriwal

ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേസിലെ വിധി പ്രസ്താവനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. ഞാൻ അഴിമതിക്കാരനല്ല. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു

വികാരനിർഭരനായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊട്ടിക്കരിഞ്ഞ കെജ്രിവാളിനെ ഒപ്പമുണ്ടായിരുന്ന മനീഷ് സിസോദിയയാണ് ചേർത്തുനിർത്തി ആശ്വസിപ്പിച്ചത്. ഇന്ന് ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരിക്കുന്നു. സത്യം ജയിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നു

ഇന്ത്യൻ നിയമ വ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടത്തി. പാർട്ടിയിലെ അഞ്ച് മുതിർന്ന നേതാക്കളെ ജയിലിലാക്കി. കെജ്രിവാൾ അഴിമതിക്കാരനല്ല എന്നും അദ്ദേഹം പറഞ്ഞു
 

Tags

Share this story