രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാൽ‌ ഭരണഘടന തിരുത്തും; ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ

MP BJP

ന്യൂഡൽഹി: രാജ്യസഭയിലും സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ലഭിച്ചാൽ‌ ഭരണഘടന തിരുത്തുമെന്ന് ബിജെപി എംപി. ഭൂരിപക്ഷമില്ലാത്തതിനാലാണ് ഇത് സാധ്യമാകാത്തത് എന്നും ഹെഗ്ഡെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കർണാടക ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ വ്യക്തമാക്കി.

400ലധികം സീറ്റുകളിൽ വിജയിക്കാൻ നിങ്ങൾ ബിജെപിയെ സഹായിക്കണം. എന്തിനാണ് 400 ലധികം സീറ്റെന്നോ? ഹിന്ദുയിസം മുന്നിലാവാതിരിക്കാനായി കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടന തിരുത്തി. നമ്മുടെ മതത്തെ സംരക്ഷിക്കാൻ അത് നമുക്ക് തിരുത്തണം. ലോക്സഭയിൽ നമുക്കിപ്പോൾ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. പക്ഷേ, ഭരണഘടന തിരുത്തിന് രാജ്യസഭയിൽ അതില്ല. 400 ലധികമെന്നത് അതിനു നമ്മളെ പ്രാപ്തരാക്കും. ഇങ്ങനെയൊക്കെ ആണെങ്കിൽ ഭരണഘടന തിരുത്തി ഹിന്ദുയിസത്തെ മുന്നിലാക്കാൻ നമുക്ക് കഴിയും - ഹെഗ്ഡെ പറഞ്ഞു.

Share this story