രാജ്യം തെരഞ്ഞെടുപ്പിന് പൂർണ സജ്ജം; ഇത്തവണ 97 കോടി വോട്ടർമാരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

rajeev kumar

രാജ്യം തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരീക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രവാക്യം. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു

97 കോടി വോട്ടർമാരാണ് ഇത്തവണ വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48,000 ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തും. 1.81 കോടി കന്നി വോട്ടർമാരാണ്. 

85 വയസ്സിന് മുകളിൽ 82 ലക്ഷം വോട്ടർമാരുണ്ട്. പത്തര ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജമാക്കുക. 55 ലക്ഷം ഇവിഎമ്മുകളും 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

ബൂത്തുകളിൽ കേന്ദ്രസേനയുടെ സുരക്ഷയുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.
 

Share this story