രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

kharge

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. 

കോൺഗ്രസിന്റെ ശേഷിക്കുന്ന ലോക്‌സഭാ സീറ്റിലേക്കുള്ള സ്ഥാനാർഥികളെയും ഇന്ന് തീരുമാനിക്കും. ഭാഗിദാരി ന്യായ്, കിസാൻ ന്യായ്, നാരി ന്യായ്, ശ്രമിക് ന്യായ്, യുവ ന്യായ് തുടങ്ങി അഞ്ച് പദ്ധതികൾ മുൻനിർത്തിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്.
 

Share this story