മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

manish

മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഡൽഹി റോസ് അവന്യു കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 

തനിക്കെതിരെ അന്വേഷണസംഘത്തിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് സിസോദിയയുടെ വാദം. നേരത്തെ സുപ്രീം കോടതിയെ സിസോദിയ സമീപിച്ചിരുന്നുവെങ്കിലും വിചാരണ കോടതിയെ സമീപിക്കാനായിരുന്നു നിർദേശം. 

അതേസമയം സിസോദിയയുടെ കസ്റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ സംഘം ആവസ്യപ്പെടും. ഇതിനിടെ കേസിൽ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ വിശദീകരണ പരിപാടികൾക്കും ഇന്ന് തുടക്കമാകും.
 

Share this story