ഇൻഡിഗോയിൽ മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 400ഓളം വിമാനങ്ങൾ
ഇൻഡിഗോ എയർലൈൻസിൽ മൂന്നാം ദിനവും പ്രവർത്തന പ്രതിസന്ധി തുടരുന്നു. പ്രധാന വിമാനത്താവളങ്ങളിലെല്ലാം കമ്പനിയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് ഇതുവരെ 400 ഓളം വിമാന സർ വീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ 550ലധികം സർവീസുകൾ റദ്ദാക്കിയിരുന്നു.
മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നത്തെ റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സർവീസുകൾ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. മുംബൈ വിമാനത്താവളത്തിൽ ഇന്ന് രാവിലെ മുതൽ ഇൻഡിഗോയുടെ 104 വിമാനങ്ങൾ റദ്ദാക്കി. ബെംഗളൂരുവിൽ, 102 സർവീസുകളും ഹൈദരാബാദ് വിമാനത്താവളത്തിൽ 92 സർവീസുകളും റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.
ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരെ ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം അറിയിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിരുന്നു
