തീയതികൾ ഇന്നറിയാം; ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുച്ചയ്ക്ക് 3 മണിക്ക്

vote

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കുക. അഞ്ച് ഘട്ടങ്ങളിലായിട്ടാകും ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന

പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. കഴിഞ്ഞ ദവണ ഏപ്രിൽ 11ന് ആദ്യ ഘട്ടം തുടങ്ങി മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫലപ്രഖ്യാപനവും നടന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചൽപ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും

തെരഞ്ഞെടുപ്പിന് കാശ്മീരും സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ കാശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
 

Share this story