മകനെ കൊല്ലുന്നതിന് തലേന്ന് സുചന ഭർത്താവിനെ വിളിച്ച് കുട്ടിയെ വന്ന് കാണാൻ ആവശ്യപ്പെട്ടു

suchana

നാല് വയസുകാരൻ മകനെ കൊലപ്പെടുത്തി  ബാഗിലാക്കി യുവതി കാറിൽ യാത്ര ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകനെ കൊല്ലുന്നതിന് തലേന്ന് കുട്ടിയുടെ അച്ഛനോട് അവനെ വന്നുകാണാൻ സുചന സേത്ത് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് സുചനയും ഭർത്താവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. 

കൊലപാതകത്തിൽ സുചനക്ക് യാതൊരുവിധ പശ്ചാത്താപവും ഇതുവരെയില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മരണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിസാരമായാണ് പ്രതി മറുപടി നൽകുന്നത്. കുട്ടിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ബംഗാൾ സ്വദേശിയായ സുചന ഗോവയിൽ ഹോട്ടൽ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിന്നാലെ ഇവർ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീടാണ് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ബംഗാളുരൂവിലേക്ക് കാറിൽ പുറപ്പെട്ടത്.
 

Share this story