സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി

സോനം

ന്യൂഡൽഹി: നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ അദ്ദേഹത്തിന് താല്പര്യമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

​സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

​ആരോഗ്യനില വഷളായതിനെ തുടർന്ന് സർക്കാരാണ് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കേന്ദ്ര സർക്കാരിന് എതിർപ്പില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. തുടർന്ന് ഡോക്ടർമാരുടെ പാനലിന്റെ പൂർണ്ണമായ വൈദ്യപരിശോധന ഉറപ്പാക്കണമെന്ന നിബന്ധനയോടെയാണ് അദ്ദേഹത്തെ മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. 

Tags

Share this story