പാർട്ടിയുടെ വാതിലുകൾ തുറന്ന് കിടക്കുന്നു; വരുൺ ഗാന്ധിയെ ക്ഷണിച്ച് കോൺഗ്രസ്

varun

വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. വരുണിനായി പാർട്ടിയുടെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. വരുൺ നല്ല പ്രതിച്ഛായ ഉള്ളയാളാണെന്നും ഗാന്ധിയനായതിനാലാണ് വരുണിനെ ബിജെപി ഒഴിവാക്കിയതെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 46 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വാരണാസിയിൽ യുപി പിസിസി പ്രസിഡന്റ് അജയ് റായ് നരേന്ദ്രമോദിക്കെതിരെ മത്സരിക്കും. യുപി അംറോഹയിൽ ഡാനിഷ് അലി മത്സരിക്കും.

ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്ഗഡിൽ മത്സരിക്കും. അതേസമയം അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികലെ പ്രഖ്യാപിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ ഏഴ് സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. 

ശിവഗംഗയിൽ കാർത്തി ചിദംബരം മത്സരിക്കും. ശശികാന്ത് സെന്തിൽ തിരുവള്ളൂരിലും കന്യാകുമാരിയിൽ വിജയ് വസന്തും മത്സരിക്കും. മാണിക്കം ടാഗോർ വിരുദനഗറിലും ജ്യോതി മണി കാരൂറിലും കൂടല്ലൂരിൽ ഡോ. എംകെ വിഷ്ണുപ്രസാദും മത്സരിക്കും.
 

Share this story