കടമെടുക്കാൻ കാണിക്കുന്ന വ്യഗ്രത കേരളത്തെ അപകടത്തിലാക്കും; 5000 കോടി മാത്രം നൽകാമെന്ന് കേന്ദ്രം

കടമെടുപ്പ് പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ കേന്ദ്രം. കടമെടുക്കാൻ കാണിക്കുന്ന വ്യഗ്രത കേരളത്തെ അപകടത്തിൽ ആക്കും. ഈ വർഷം കേരളം 56,583 കോടി കടമെടുത്തിട്ടുണ്ട്. അതിൽ 37,572 കോടിയും പൊതുവിപണിയിൽ നിന്നാണ്

അടുത്ത വർഷം കേരളത്തിന് 33,597 കോടിയാണ് കടമെടുക്കാൻ സാധിക്കുക. പ്രതിമാസം 3642 കോടിയാണ് കേരളം കടമെടുക്കുന്നതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. കേരളത്തിന് 5000 കോടി മാത്രം കടമെടുക്കാൻ അനുവാദം നൽകാം. 5000 കോടി അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ കുറയ്ക്കുമെന്നും കേന്ദ്രം പറഞ്ഞു

3642 കോടി ഒരു മാസം കടമെടുക്കുന്ന സംസ്ഥാനത്തിന് പിന്നീട് കടമെടുക്കാനുള്ള അർഹത ഏകദേശം 2000 കോടി മാത്രമായിരിക്കുമെന്നും കേന്ദ്രം പറഞ്ഞു. അതേസമയം കേരളത്തിന് വേണ്ടിയുള്ള മറുപടി ഇന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നൽകും. ഹർജിയിൽ സുപ്രീം കോടതിയുടെ തീരുമാനം എന്തെന്നത് നിർണായകമാണ്.
 

Share this story