'ഇഡി സർക്കാരിന്റെ സൈന്യമല്ല; നാണക്കേട്: കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷവിമർശനവുമായി മഹുവ മൊയ്ത്ര

National

കൊൽക്കത്ത: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടു​ക​ളി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യി​ത്ര. സ​ർ​ക്കാ​രി​ന്‍റെ സൈ​ന്യ​മ​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും മ​ഹു​വ മൊ​യി​ത്ര പ​റ​ഞ്ഞു.

ഇ​ഡി​യു​ടെ ന​ട​പ​ടി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് എ​തി​രെ മാ​ത്ര​മാ​ണ്. ഇ​ഡി ഇ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ന് നേ​രെ തി​രി​ഞ്ഞി​രി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ മാ​ത്രം എ​ല്ലാ റെ​യ്ഡു​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​കു​ന്ന​തെ​ന്നും മ​ഹു​വ മൊ​യി​ത്ര ചോ​ദി​ച്ചു.

ഇ​ഡി ത​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ടാ​ണ് നി​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ സ്വ​കാ​ര്യ സൈ​ന്യ​മ​ല്ലെ​ന്ന് ദ​യ​വാ​യി ഓ​ർ​ക്ക​ണ​മെ​ന്നും മ​ഹു​വ മൊ​യി​ത്ര കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ഇ​ഡി ന​ട​പ​ടി​ക്കെ​തി​രെ ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്രി​വാ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Tags

Share this story