തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു; നടക്കുന്നത് ഭരണഘടനക്ക് നേരെയുള്ള ആക്രമണം: രാഹുൽ ​ഗാന്ധി

കോൺഗ്രസ്സ്

വോട്ട് കൊള്ളയ്ക്കെതിരെ ഡൽഹിയിൽ കോൺഗ്രസിന്റെ മഹാറാലി. രാംലീല മൈതാനിയിൽ നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ അട്ടമറിക്കുന്നുവെന്നും വിമർശനം

തിരഞ്ഞെടുപ്പമ്മീഷൻ അല്ല പ്രധാനമന്ത്രിക്ക് വേണ്ടിയുള്ളതല്ല രാജ്യത്തിന് വേണ്ടിയുള്ളതാണെന്ന് അദേഹം പറഞ്ഞു. നരേന്ദ്ര മോദി കമ്മിഷന് വേണ്ടി ചട്ടങ്ങൾ മാറ്റി. ബിജെപി സർക്കാരിന്റെ അജണ്ട അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണ് മോദിയുടെ തിരഞ്ഞെടുപ്പ് കമ്മീഷണർ അല്ലെന്ന് ഓർമിക്കണമെന്ന് രാഹുൽ ​ഗാന്ധി രൂക്ഷമായി വിമർശിച്ചു.

വോട്ട് ചോരി ആരോപണം പാർലമെന്റിൽചർച്ചക്ക് വെല്ലുവിളിച്ചിട്ടും ബിജെപി തയാറായില്ല. അമിത് ഷാ യുടെ കൈകൾ വിറയ്ക്കുകായയിരുന്നു. ഉത്തർപ്രദേശിലെ ബിജെപി നേതാവ് ഹരിയാനയിൽ എന്തിനു വന്നു വോട്ട് ചെയ്തുവെന്നും കർണാടകയിലെ മഹാരാഷ്ട്രയിലെയും വോട്ട് കൊള്ള ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.

ഭരണഘടനക്ക് നേരെയുള്ള ആക്രമണം ആണ് നടത്തുന്നതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ത്യയിൽ സത്യം മാത്രമേ വിജയിക്കൂ. വെറുപ്പിന്റെയും അക്രമത്തിന്റെയും വഴിയിലൂടെ അല്ല കോൺ​ഗ്രസ് സഞ്ചരിക്കുന്നത്. സത്യത്തെയും അഹിംസയെയും ഒപ്പം ചേർത്ത് മോദിയേയും അമിത് ഷായെയും തോൽപ്പിക്കുമെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

സത്യമാണ് ഏറ്റവും വലുതെന്ന് ആണ് ഗാന്ധിജി പറയുന്നത്. എന്നാൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് എന്താണ്. സത്യമല്ല ശക്തിയാണ് മുഖ്യമെന്നാണ്’ രാഹുൽ ​ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ ആശയം സത്യവും ധർമ്മവും ആണ്. പക്ഷേ മോഹൻ ഭാഗവത് പറയുന്നത് അങ്ങനെയല്ല. സത്യം ആവശ്യമില്ല എന്ന് മോഹൻ ഭ​ഗവത് പറയുന്നതെന്ന് രാഹുൽ കൂട്ടിച്ചേർത്തു.

Tags

Share this story