തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം; കമ്മീഷണർ നിയമനത്തിന് സമിതി വേണം: സുപ്രീം കോടതി
Thu, 2 Mar 2023

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണമെന്നാണ് സുപ്രീം കോടതിയുടെ വിധി
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണം. കമ്മീഷണർമാരുടെ പുതിയ നിയമം വരുന്നതുവരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. സുപ്രധാന വിധിയെന്നാണ് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഇതിനോട് പ്രതികരിച്ചത്. വിധി കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.