വിവാഹ നിശ്ചയം മുടങ്ങി; പത്താം ക്ലാസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

parakash

വിവാഹനിശ്ചയം മുടങ്ങിയതിന്റെ പേരിൽ 16കാരിയായ പത്താം ക്ലാസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിലാണ് ദാരുണ സംഭവം. ഇന്നലെ പത്താംക്ലാസ് പരീക്ഷ പാസായ പെൺകുട്ടിയെയാണ് 32കാരനായ പ്രകാശ് കൊലപ്പെടുത്തിയത്

സുർബലി ഗ്രാമത്തിലുള്ള ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ആരോ ബാലാവകാശ കമ്മീഷനെ അറിയിച്ചു. ബാലവകാശ കമ്മീഷൻ സ്ഥലത്തെത്തി വിവാഹം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പെൺവീട്ടുകാർ വിവാഹത്തിൽ നിന്ന് പിൻമാറി

പിന്നാലെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രകാശ് കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രകാശ് ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്‌
 

Share this story