പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല; ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ജെപി നഡ്ഡ മാറിയേക്കും

nadda

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനാകാതെ വന്നതോടെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജെപി നഡ്ഡ ഒഴിഞ്ഞേക്കുമെന്ന് സൂചന. നഡ്ഡയെ രാജ്യസഭാ നേതാവാക്കിയേക്കും. നഡ്ഡക്ക് പരകം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി അധ്യക്ഷനാകുമെന്നാണ് റിപ്പോർട്ടുകൾ

അതേസമയം സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ഇന്ന് ബിജെപി എംപിമാരുടെ യോഗം ഡൽഹിയിൽ ചേരും. വൈകുന്നേരം ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബിജെപിയുടെ നീക്കം. 

നാളെ പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗം നരേന്ദ്രമോദിയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും നേതാക്കൾ ചർച്ച ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരെയും ക്ഷണിച്ചിട്ടുണ്ട്.
 

Share this story