കർഷകരുടെ ആവശ്യം യുക്തിരഹിതം; സമരം രാഷ്ട്രീയപ്രേരിതമെന്ന് ആർ എസ് എസ്

farmers

വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിനെതിരെ ആർ എസ് എസ്. കർഷകരുടെ ആവശ്യം യുക്തിരഹിതമാണെന്നും സമരം രാഷ്ട്രീയപ്രേരിതമാണെന്നും ആർ എസ് എസ് മുഖമാസികയായ ഓർഗനൈസർ ആരോപിക്കുന്നു. 

2020ൽ ഡൽഹിയിൽ നടന്ന കർഷക സമരം കാർഷിക മേഖലയെ പരിഷ്‌കരിക്കാനായി കൊണ്ടുവന്ന മൂന്ന് ബില്ലുകളുടെ പശ്ചാത്തലത്തിലായിരുന്നു. ഇത്തവണ അങ്ങനെയൊരു കാരണവുമില്ല. കർഷകരുടെ ആവശ്യങ്ങൾ യുക്തിരഹിതമാണ്. ഖലിസ്ഥാൻ വിഷയവും കർഷക സമരത്തിന് പിന്നിലുണ്ടെന്നും ഓർഗനൈസർ ആരോപിക്കുന്നു

റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. സർക്കാർ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രതിപക്ഷ പാർട്ടികൾ എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്നും ഓർഗനൈസറിന്റെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
 

Share this story