നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വളരുകയാണ്; വിജയത്തിൽ മോദിയെ അഭിനന്ദിച്ച് ബൈഡൻ

biden

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎക്കും അഭിനന്ദനങ്ങൾ. ചരിത്രപരമായ തെരഞ്ഞെടുപ്പിന്റെ ഭാഗമായ 65 കോടി വോട്ടർമാരെ അഭിനന്ദിക്കുന്നു. പരിധികളില്ലാത്ത സാധ്യതകളുടെ പങ്കിട്ട ഭാവി തുറക്കുമ്പോൾ നമ്മുടെ രാജ്യങ്ങൾ തമ്മിലെ സൗഹൃദം വളരുകയാണെന്നും ബൈഡൻ എക്‌സിൽ കുറിച്ചു

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ജർമൻ ചാൻസലർ ഒലാഫ് സ്‌കോൾസ് തുടങ്ങി ലോക നേതാക്കളെല്ലാവരും മോദിയെ അഭിനന്ദിച്ചു. പുടിനും സുനകും ഫോണിൽ വിളിച്ച് നേരിട്ടാണ് അഭിനന്ദനം അറിയിച്ചത്.

യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി, തായ് വാൻ പ്രസിഡന്റ് ലായ് ചിങ് തെ, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, ചൈനീസ് വിദേശകാരയ് മന്ത്രാലയം എന്നവർ മോദിക്ക് അഭിനന്ദന സന്ദേശമയച്ചിട്ടുണ്ട്.
 

Share this story