മുൻ ചക്രം തകർന്നു; തായ്‌ലൻഡ് വിമാനത്താവളത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം
Mar 11, 2026, 17:13 IST
ഹൈദരാബാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തി. നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുൻവാശത്തെ ലാൻഡിംഗ് ഗിയറിന് കേടുപാടുണ്ടായി. റൺവേയിലൂടെ നീങ്ങുന്നതിനിടെ മുൻഭാഗത്തെ ചക്രഭാഗം വേർപെട്ട് റൺവേയിൽ ഉരസി നീങ്ങുകയായിരുന്നു
സംഭവത്തെ തുടർന്ന് റൺവേ താത്കാലികമായി അടച്ചു. ബോയിംഗ് 737 മാക്‌സ് 8 എന്ന വിമാനത്തിൽ 133 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അധികൃതർ ഉടൻ സുരക്ഷാ നടപടികൾ സ്വീകരിച്ചു
തകർന്ന ചക്രഭാഗങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് വിമാനത്താവളത്തിൽ വെച്ച് മുൻവശത്തെ ചക്രത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതായും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു
