പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ ജൂൺ 4ന്

election

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. ഒന്നാം ഘട്ടം ഏപ്രിൽ 19ന് ആരംഭിക്കും. ജൂൺ 4നാണ് വോട്ടെണ്ണൽ. ഡൽഹി വിഗ്യാൻ ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും 26 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും കമ്മീഷൻ പ്രഖ്യാപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ടം ഏപ്രിൽ 26. രണ്ടാം ഘട്ടത്തിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. മെയ് 7ന് മൂന്നാം ഘട്ടം നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4ന് വോട്ടെണ്ണൽ നടക്കും. 

നിയമസഭാ തെരഞ്ഞെടുപ്പുകളും കമ്മീഷൻ പ്രഖ്യാപിച്ചു. ആന്ധ്രയിൽ മെയ് 13നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിൽ മെയ് 13ന് തെരഞ്ഞെടുപ്പു നടക്കും. സിക്കിമിൽ ഏപ്രിൽ 19നും  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജൂൺ 4നാണ് വോട്ടെണ്ണൽ.
 

Share this story