പട്ടാപ്പകൽ പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിച്ചു; 22 കാരൻ അറസ്റ്റിൽ

Care

ന്യൂഡൽഹി: പട്ടാപ്പകൽ പെൺകുട്ടിയെ തെരുവിലിട്ട് കുത്തിപ്പരുക്കേൽപ്പിച്ചു. ഡൽഹി മുഖർജി നഗറിലാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ അമാനെ (22) പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ചയാണ് മുഖർജിനഗറിൽവെച്ച് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കത്തിയുമായെത്തിയ യുവാവ് പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്നവർ യുവാവിനെ തടയാൻ ശ്രമിക്കുകയും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശങ്ങളും പുറത്തുവന്നിട്ടുണ്ട്.


 

Share this story