ലക്ഷ്യം ബിജെപിയെ ഇല്ലാതാക്കുക, അടുത്ത പൊതു തിരഞ്ഞെടുപ്പ് ജനങ്ങളും ബിജെപിയും തമ്മില്‍; മഹാസഖ്യമുണ്ടാക്കുന്നതില്‍ എതിര്‍പ്പില്ല: ബീഹാറിലെത്തി മമത

ബിജെപിക്കെതിരെ മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. അടുത്ത പൊതു തിരഞ്ഞെടുപ്പ് ജനങ്ങളും ബിജെപിയും തമ്മിലായിരിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത.
നിതീഷ് കുമാറിനോട് താന്‍ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. ജയപ്രകാശ് നാരായണിന്റെ പ്രസ്ഥാനം തുടങ്ങിയ നാടാണ് ബിഹാര്‍. ബിജെപിയെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മാധ്യമങ്ങളുടെ പിന്തുണയോടും വലിയ നുണകളും കൊണ്ടാണ് ബിജെപി വീരപരിവേഷം കെട്ടിപ്പടുത്തിരിക്കുന്നതെന്നും മമത പറഞ്ഞു.
ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥിയെന്ന നിതീഷ് കുമാറിന്റെ നിര്‍ദേശത്തോടും അവര്‍ പ്രതികരിച്ചു. ചിന്തികളം ദര്‍ശനവും ദൗത്യവും വ്യക്താണെങ്കില്‍ അതില്‍ ഒരു പ്രശ്നവുമില്ലെന്നും അവര്‍ പറഞ്ഞു.
നിതീഷ് കുമാറും തേജസ്വി യാദവും മുന്‍പ് കൊല്‍ക്കൊത്ത സെക്രട്ടേറിയറ്റിലെത്തി മമതയെ കണ്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി യോജിച്ച് സഖ്യമുണ്ടാക്കുന്നതില്‍ ഇരുപാര്‍ട്ടികളും എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.