ഗവർണറേക്കാൾ എതിർക്കേണ്ടത് സർക്കാരിനെ; ഗവർണർക്കെതിരെ കോൺഗ്രസ് സമരത്തിനില്ല: ചെന്നിത്തല

chennithala

ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്കുചേരില്ല. ജനാധിപത്യത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. പൗരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം സഭയിൽ അവതരിപ്പിച്ചത് താനാണ്. അന്ന് എതിർത്തത് മുഖ്യമന്ത്രിയാണ്. 

ഗവർണറേക്കാൾ സർക്കാരാണ് എതിർക്കപ്പെടേണ്ടത്. കാവിവത്കരണത്തെയും ചുവപ്പ് വത്കരണത്തെയും കോൺഗ്രസ് എതിർക്കും. സർവകലാശാലയിൽ സ്വന്തം ആളെ കയറ്റാനാണ് സിപിഎം ശ്രമിക്കുന്നത്. നവകേരള സദസിനെതിരെ ഒരു സമരവും ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story