ഗവർണർ പദവി എടുത്തുകളയും, നീറ്റ് പരീക്ഷ ഒഴിവാക്കും; വൻ പ്രഖ്യാപനങ്ങളോടെ ഡിഎംകെ പ്രകടനപത്രിക

Mk Stalin

വൻ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പ്രകടന പത്രിക. ഗവർണർ പദവി എടുത്തുകളയുമെന്നും ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ഇന്ത്യ മുന്നണി വിജയിച്ചാൽ പെട്രോൾ വില 75 രൂപയും ഡീസൽ വില 65 രൂപയുമായി കുറയ്ക്കും

നീറ്റ് പരീക്ഷ ഒഴിവാക്കും. യുസിസി, സിഎഎ എന്നിവ നടപ്പാക്കില്ലെന്നും പ്രകടനപത്രികയിലുണ്ട്. 21 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയും ഡിഎംകെ പ്രഖ്യാപിച്ചു. 11 പേർ പുതുമുഖങ്ങളാണ്. കനിമൊഴി, ടിആർ ബാലു, എ രാജ, ദയാനിധി മാരൻ എന്നിവരും പട്ടികയിലുണ്ട്

പൗരത്വ നിയമഭേദഗതിക്കെതിരെ നേരത്തെ തന്നെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തുവന്നിരുന്നു. ഇസ്ലാമോഫോബിയക്ക് നിയമസാധുത നൽകാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് സ്റ്റാലിൻ വിമർശിച്ചത്.
 

Share this story