കുംഭമേള കാണാനെത്തിയ സംഘത്തിന്റെ കാറും ബസും കൂട്ടിയിടിച്ചു; 10 പേർ മരിച്ചു

കുംഭമേള കാണാനെത്തിയ സംഘത്തിന്റെ കാറും ബസും കൂട്ടിയിടിച്ചു; 10 പേർ മരിച്ചു
യുപി പ്രയാഗ് രാജിൽ വാഹനാപകടത്തിൽ പത്ത് മരണം. ഛത്തിസ്ഗഢിൽ നിന്ന് കുംഭമേളക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടാണ് മരണം. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. തീർഥാടകരുമായി എത്തിയ കാർ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ രാജ്ഗഢ് സ്വദേശികളാണ് മിർസാപൂർ പ്രയാഗ് രാജ് ദേശീയപാതയിൽ വെച്ചുണ്ടായ അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത് കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരുക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു.

Tags

Share this story