അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് പരിഗണിക്കും

rahul

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ജസ്റ്റിസ് ഗീത ഗോപി ഹർജി പരിഗണിക്കുന്നതിൽ നിന്നും പിൻമാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിലേക്ക് ഹർജിയെത്തിയത്

അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനത്ത് തിരിച്ചെത്താനാകും. മുതിർന്ന അഭിഭാഷകൻ പങ്കജ് ചംപനേരിയാണ് രാഹുലിന് വേണ്ടി ഹാജരാകുന്നത്.
 

Share this story