മണിക്കൂറുകൾ നീണ്ട ശ്രമം വിഫലമായി; കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരൻ മരിച്ചു
Tue, 14 Mar 2023

മഹാരാഷ്ട്ര അഹമ്മദ്‌നഗറിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. ദേശീയ ദുരന്തനിവാരണ സേനയുടെ ദൗത്യം പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെയോടെ കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്കാണ് 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുട്ടി വീണത്
15 അടിയോളം താഴ്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്നാണ് എൻഡിആർഎഫ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. രാത്രിയോടെ തന്നെ കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുട്ടി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. സാഗർ എന്ന അഞ്ച് വയസ്സുകാരനാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശികളാണ് സാഗറിന്റെ അച്ഛനും അമ്മയും. അഹമ്മദ്‌നഗറിൽ കരിമ്പ് വെട്ടുന്ന ജോലിക്കാരായിരുന്നു ഇവർ.