ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങള്‍ പുറത്ത് നിന്ന് കൊണ്ടുവന്നത്, ഇത് ഇസ്ലാമിന്റെ വിശ്വാസത്തിന് എതിര്

National M

ലക്‌നൗ : ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെടുത്ത വിഗ്രഹങ്ങള്‍ പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന ആരോപണവുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ് തലവന്‍ മൗലാന അര്‍ഷാദ് മദനി. സീല്‍ ചെയ്ത നിലവറയില്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നടത്തിയ ശാസ്ത്രീയ സര്‍വേയ്ക്കിടെ കണ്ടെത്തിയതാണെന്ന കാര്യമാണ് അദ്ദേഹം നിഷേധിച്ചത്.

അവിടെ വിഗ്രഹങ്ങളുണ്ടെന്നും ക്ഷേത്രങ്ങളുടെ അടയാളങ്ങളുണ്ടെന്നും പറയുന്ന കാര്യങ്ങള്‍, മസ്ജിദില്‍ നിന്ന് വേര്‍പെടുത്തിയ സ്ഥലങ്ങളാണ്. പള്ളിയുള്ളിടത്ത് ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവില്ല, അത്  സാധ്യമല്ല. ഇത് ഇസ്ലാമിന്റെ വിശ്വാസത്തിന് എതിരാണ് അദ്ദേഹം പറഞ്ഞു

Share this story