ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചു; സിജെപി നേതാക്കളായ അഭിജീത് ദിപ്കെ അടക്കമുള്ളവർക്കെതിരേ യുവതിയുടെ പരാതി

അഭിജിത്ത്

ന‍്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദിപ്കെ, സൗരവ് ദാസ് അടക്കമുള്ള നേതാക്കൾക്കെതിരേ പരാതിയുമായി യുവതി. നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് സിജെപി രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ നടത്തിയ സമരത്തിനിടെ എഐയുടെ സഹായത്തോടെ തന്‍റെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നേതാക്കളെ പ്രതിചേർത്തിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തോടൊപ്പം തന്‍റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സമരക്കാരുടെ ബാനറുകളിലും സോഷ‍്യൽ മീഡിയയിലും തന്‍റെ അനുവാദമില്ലാതെ അധിക്ഷേപകരമായ മുദ്രാവാക‍്യങ്ങൾക്കൊപ്പം തന്‍റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായും യുവതി ആരോപിക്കുന്നു. സംഭവം അന്വേഷിച്ചു വരുകയാണെന്ന് ഡൽഹി പൊലീസ് വ‍്യക്തമാക്കി.

Tags

Share this story