യാത്രക്കാർ റൺവേയിൽ ഇന്ന് ഭക്ഷണം കഴിച്ച സംഭവം; ഇൻഡിഗോയ്ക്ക് 1.20 കോടി രൂപ പിഴ

ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ ഇൻഡിഗോയ്ക്കും മുംബൈ എയർപോർട്ടിനും പിഴ ചുമത്തി വ്യോമയാന മന്ത്രാലയം. ഇൻഡിഗോയ്ക്ക് 1.20 കോടി രൂപയും, മിയാലിന് 90 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. എയർ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ട്.

ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ് ഇൻഡിഗോയ്ക്ക് പിഴ ചുമത്തിയത്. മുംബൈ എയർപോർട്ട് അധികൃതർക്ക് ഡിജിസിഎയും ബിസിഎഎസും യഥാക്രമം 30 ലക്ഷം രൂപയും 60 ലക്ഷം രൂപയും പിഴ ചുമത്തി.

ഡൽഹിയിൽ മൂടൽ മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ട സംഭവങ്ങൾക്ക് പിന്നാലെ യാത്രക്കാർ മുംബൈ വിമാനതാവളത്തിൽ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യോമയാന നന്ത്രാലയം ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു

Share this story