ട്രെയിൻ തന്നെ കിലോമീറ്ററുകളോളം ഓടിയ സംഭവം; ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടു

ജമ്മു കാശ്മീരിലെ കത്വ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ പത്താൻകോട്ടിലേക്ക് ഓടിയ സംഭവത്തിൽ ലോക്കോ പൈലറ്റിനെ നോർത്തേൺ റെയിൽവേ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ലോക്കോ പൈലറ്റ് സന്ദീപ് കുമാറിനെയാണ് പിരിച്ചുവിട്ടത്.

റെയിൽവേ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തന്റെ ചുമതലകൾ നിറവേറ്റുന്നതിലും സുരക്ഷിതമായ നടപടികൾ പാലിക്കുന്നതിലും പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് നടപടി. ലോക്കോ പൈലറ്റിന്റെ തെറ്റായ നടപടിക്രമങ്ങൾ 53 വാഗണുകൾക്കൊപ്പം ട്രെയിനിന്റെ അനിയന്ത്രിതമായ ചലനത്തിലേക്ക് നയിച്ചെന്നും ഇത് സുരക്ഷക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിച്ചതായും റെയിൽവേ പറയുന്നു

ഫെബ്രുവരി 25നാണ് ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്. രാവിലെ 7.10ന് കത്വയിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിൻ പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് ഹാൻഡ് ബ്രേക്ക് ഇടാതെ ചായ കുടിക്കാൻ പോയതാണ് സംഭവത്തിന് കാരണം.
 

Share this story