ദി കേരളാ സ്‌റ്റോറി തീവ്രവാദം തുറന്നുകാണിക്കുന്ന സിനിമ: പ്രധാനമന്ത്രി

modi

തീവ്രവാദം തുറന്നുകാണിക്കുന്ന സിനിമയാണ് ദി കേരളാ സ്‌റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്. തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിൻവാതിൽ ചർച്ച നടത്തുന്നവരാണ് കോൺഗ്രസുകാരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി

വിവാദങ്ങൾക്കിടെ ദി കേരളാ സ്റ്റോറി ഇന്ന് പ്രദർശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന് എതിരെ അല്ലേയെന്നും കോടതി ചോദിച്ചിരുന്നു.
 

Share this story