ദി കേരളാ സ്‌റ്റോറി: അടിയന്തര ഇടപെടലില്ല; ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം

kerala

ദി കേരളാ സ്‌റ്റോറി സിനിമ വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. അടിയന്തര ഇടപെടൽ ഇല്ലെന്ന് സുപ്രീം കോടതി അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. ഹർജിക്കാർ സമീപിച്ചാൽ ഉടൻ വാദം കേൾക്കണമെന്നും ഹൈക്കോടതികൾക്ക് സുപ്രീം കോടതി നിർദേശം നൽകി

അതേസമയം കേരളാ സ്‌റ്റോറിയുടെ യൂട്യൂബ് വിവരണം അണിയറ പ്രവർത്തകർ ഇന്നലെ തിരുത്തിയിരുന്നു. 32,000 യുവതികൾ കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയെന്നത് വെറും മൂന്ന് യുവതികളാണെന്നാണ് തിരുത്തൽ വരുത്തിയത്.
 

Share this story