രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

nirmala

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. 2014 മുതലുള്ള ഭരണനേട്ടങ്ങളും ബജറ്റിൽ ഉയർത്തിക്കാട്ടും. ആദായ നികുതിയിളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ അടക്കമുള്ളവ ബജറ്റിലുണ്ടായേക്കും. 

കർഷകർ, സ്ത്രീകൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടാകില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടിക്രമം മാത്രമായിരിക്കും ബജറ്റെന്നും ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.
 

Share this story