ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി; അന്തിമവാദം കേൾക്കുന്നതിനായി മെയ് ഒന്നിന് പരിഗണിക്കും

supreme court

എസ് എൻ സി ലാവ്‌ലിൻ കേസ് അന്തിമ വാദം കേൾക്കുന്നതിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മെയ് രണ്ടിനും തുടരും. കേസിൽ വി എം സുധീരൻ നൽകിയ അപ്പീൽ മേയ് 7ന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

ഇത് 38ാമത്തെ തവണയാണ് കേസ് മാറ്റിവെക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 31ന് കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി 2017ൽ ഒക്ടോബറിൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

കീഴ്‌ക്കോടതി കേസിൽ നിന്ന് ഒഴിവാക്കാത്ത ഉദ്യോഗസ്ഥരും അപ്പീൽ നൽകിയിട്ടുണ്ട്.
 

Share this story