സിനിമാ ലോകത്തെ ഇതിഹാസം; വിജയകാന്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

vijayakanth

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു. തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഒരു രാഷ്ട്രീയനേതാവ് എന്ന നിലയിൽ പൊതുപ്രവർത്തനത്തിൽ പ്രതിജ്ഞാബദ്ധനായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു

തമിഴ്നാട് രാഷ്ട്രീയത്തിൽ ശാശ്വതമായ സ്വാധീനം അദ്ദേഹം ചെലുത്തി. അദ്ദേഹത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതായി അവശേഷിക്കുന്നു. ഒരു അടുത്ത സുഹൃത്തായിരുന്നു, വർഷങ്ങളായി അദ്ദേഹവുമായുള്ള ഇടപെടലുകൾ ഞാൻ സ്‌നേഹപൂർവ്വം ഓർക്കുന്നു. ഈ ദുഃഖത്തിൽ, എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും അദ്ദേഹത്തിന്റെ നിരവധി അനുയായികളോടുമൊപ്പമുണ്ട് എന്നും മോദി പറഞ്ഞു
 

Share this story