ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥികളുടെ ദേഹത്തൂടെ ലോറി കയറിയിറങ്ങി; നാല് പേർക്ക് ദാരുണാന്ത്യം

accident

തമിഴ്‌നാട് ചെങ്കൽപേട്ടിൽ ലോറി കയറിയിറങ്ങി നാല് വിദ്യാർഥികൾ മരിച്ചു. ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മോനിഷ്, ധനുഷ്, കമലേഷ്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്

മൂന്ന് പേർ അപകടസ്ഥലത്തും രഞ്ജിത്ത് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ ചെന്നൈ-തിരുച്ചിറപ്പിള്ളി ദേശീയപാതയിലാണ് ദാരുണ സംഭവം നടന്നത്. 

വിദ്യാർഥികൾ ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടുകയും ഫുട്‌ബോർഡിൽ നിന്ന വിദ്യാർഥികൾ റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. വീണ വിദ്യാർഥികളുടെ ദേഹത്തൂടെ ലോറി കയറിയിറങ്ങി
 

Share this story