പ്രൊഫ.സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രിം കോടതിയിൽ

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് കഴിഞ്ഞ ദിവസം സായിബാബയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയത്

സായിബാബയെ മോചിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. പിന്നാലെയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ കോടതി വിധിച്ച ശിക്ഷക്ക് എതിരായ അപ്പീൽ അംഗീകരിച്ചാണ് ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കിയത്

സായിബാബ അടക്കമുള്ള പ്രതികൾക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സായിബാബയും മറ്റ് അഞ്ച് പേരും കുറ്റക്കാരാണെന്ന് 2017ലാണ് സെഷൻസ് കോടതി വിധിച്ചത്.
 

Share this story