മെയ്തി വിഭാഗത്തെ എസ് ടി പട്ടികയിൽ ഉൾപ്പെടുത്തുന്ന വിവാദ വിധി മണിപ്പൂർ ഹൈക്കോടതി റദ്ദാക്കി

manipur

മണിപ്പൂരിൽ നൂറുകണക്കിനാളുകളുടെ മരണത്തിന് ഇടയാക്കിയ കലാപത്തിന് കാരണമെന്ന് കരുതപ്പെടുന്ന വിധി റദ്ദാക്കി മണിപ്പൂർ ഹൈക്കോടതി. മെയ്തി വിഭാഗത്തെ പട്ടിക വർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാമെന്ന കഴിഞ്ഞ വർഷം മാർച്ച് 27ന് പുറപ്പെടുവിച്ച വിധിയിലെ ഖണ്ഡികയാണ് ഹൈക്കോടതി റദ്ദാക്കിയത്

സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമാണ് വിധിയെന്ന് അന്ന് തന്നെ വിമർശനമുയർന്നിരുന്നു. പുനഃപരിശോധന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ഗോൾമി ഗൈഫുൽഷില്ലു വിധി റദ്ദാക്കിയത്. 

മണിപ്പൂർ ഹൈക്കോടതിയുടെ ചുമതലയുണ്ടായിരുന്ന ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എംവി മുരളീധരനാണ് കഴിഞ്ഞ വർഷം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
 

Share this story