ഇന്ദിരാ ഗാന്ധി പേരക്കുട്ടിക്ക് ചൊല്ലിക്കൊടുത്ത മന്ത്രം; എത്ര മനോഹരമായ സമ്മാനം: രാഹുൽ ഗാന്ധി

ഇന്ദിരാ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ മുത്തശ്ശിയെക്കുറിച്ചുള്ള ഓർമകൾ പങ്കു വച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുട്ടിയായിരിക്കുമപോൾ ഉപനിഷത്തിൽ നിന്നുള്ള മന്ത്രം മുത്തശ്ശി ചൊല്ലി തന്നിരുന്നു. അതാണ് ഏറ്റവും മനോഹരമായ സമ്മാനമെന്നാണ് രാഹുൽ എക്സിൽ കുറിക്കുന്നത്.

മുത്തശ്ശിയുടെ മടിയിലിരുന്ന് കൈകളിൽ പിടിച്ചു കൊണ്ടാണ് ആ വാക്കുകൾ കേട്ടിരുന്നത്. *അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർ ഗമയ, മൃത്യോർമ അമൃതം ഗമയ... ഓം ശാന്തി ശാന്തി ശാന്തി എന്ന മന്ത്രം മുത്തശ്ശി ആവർത്തിച്ചു ചൊല്ലിത്തരുമായിരുന്നു. എനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത എത്രയോ മനോഹരമായ സമ്മാനമായിരുന്നു അതെന്നാണ് രാഹുൽ കുറിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ ഓർമകൾ പേറുന്ന ശക്തിസ്ഥലിൽ രാഹുൽ പുഷ്പാർച്ചനയും നടത്തി.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പം മുത്തശിയുടെ ഓർമകൾ പങ്കു വച്ചിട്ടുണ്ട്. ആകാശം പോലെ വിശാലമായ, സമുദ്രം പോലെ ആഴമേറിയ, ഭൂമിയെപ്പോലെ ക്ഷമാശീലയായ, ആളുന്ന തീയിനേക്കാൾ ജ്വലിക്കുന്നവൾ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്.

Tags

Share this story