ഒരു കൈകൊണ്ട് ഫോൺ‌ തട്ടിപ്പറിച്ചു, മറുകൈകൊണ്ട് യുവാവിന്‍റെ മുഖത്തടിച്ച് മന്ത്രി

അടി

ന്യൂഡൽഹി: യുവാവിന്‍റെ മുഖത്തടിച്ച് ഡൽഹി മന്ത്രി പർവേഷ് വർമ. പിഡബ്ല്യൂ മന്ത്രിയായ പർവേഷ് റോഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മന്ത്രിക്ക് ചുറ്റും ആള് കൂടി നിൽക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. മൊബൈൽ പിടിച്ച് മന്ത്രിയുമായി സംസാരിച്ചു നിൽക്കുകയായിരുന്ന യുവാവാണ് ആക്രമിക്കെട്ടത്. അയാളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ മന്ത്രി തട്ടിപ്പറിക്കുകയും മുഖത്ത് ആഞ്ഞടിക്കുന്നതുമാണ് വിഡിയോയിലുള്ളത്. അടികിട്ടിയതോടെ പ്രകോപിതനായ യുവാവിനെ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളി മാറ്റുന്നതും കാണാം.


എഎപിയുടെ തലക് നഗർ എംഎൽഎ ആയ ജർനെയിൽ സിങ്ങാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ബിജെപി ഗവൺമെന്‍റിന്‍റെ ഡൽഹിയിലെ പിഡബ്ല്യൂഡി മന്ത്രിയാണ് ഇത്. റോഡ് പരിശോധനയ്ക്കായാണ് അദ്ദേഹം എത്തിയത്. അഴിമതി പുറത്തായതോടെ നിയന്ത്രണം വിട്ട് വിഡിയോ എടുത്തുകൊണ്ടിരുന്ന എന്‍റെ സുഹൃത്തിനെ തല്ലി.- എന്നാണ് എംൽഎ കുറിച്ചത്.

Tags

Share this story