ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

bus

മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മുംബൈയിൽ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ലക്ഷ്വറി ബസിനാണ് തീപിടിച്ചത്. ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അഗ്നിബാധ വലിയ തീപിടിത്തമായി മാറുകയായിരുന്നു

രാവിലെ ഏഴരയോടെയാണ് സംഭവം. തീപിടിത്തം മനസ്സിലാക്കിയ ഡ്രൈവർ എല്ലാ യാത്രക്കാരെയും പരമാവധി വേഗതയിൽ പുറത്തിറക്കുകയായിരുന്നു. ബസ് മുഴുവനായി അഗ്നി വിഴുങ്ങുന്നതിന് മുമ്പ് യാത്രക്കാരെ പുറത്തിറക്കാനായത് വൻ അപകടമാണ് ഒഴിവാക്കിയത്. ഡ്രൈവറുടെ സമയോചിത ഇടപെടലാണ് ഇതിനെ സഹായിച്ചത്

36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
 

Share this story