രാജ്യം 75ാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ്

രാജ്യം 75ാമത് റിപബ്ലിക് ദിനാഘോഷങ്ങളുടെ നിറവിൽ. ഇന്ത്യൻ സൈനിക ശേഷിയുടെ ശക്തി വിളിച്ചോതുന്ന പരേഡ് ഡൽഹി കർത്തവ്യപഥിൽ നടക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ഈ വർഷത്തെ മുഖ്യാതിഥി. പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. 

കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തും. തുടർന്ന് പരേഡിന് തുടക്കാകും. വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകളും മാർച്ച് പാസ്റ്റും പരേഡിൽ അണിനിരക്കും. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ, സൈനിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു

സംസ്ഥാനത്തും റിപബ്ലിക് ദിനാഘോഷങ്ങൾ നടക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. വൈകിട്ട് രാജ്ഭവനിൽ ഗവർണർ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും എത്തുമോയെന്ന് ഉറപ്പില്ല.
 

Share this story