പുതിയ തലമുറ ഞങ്ങളുടെ മക്കൾ; ജനറേഷൻ സിയെ ചിലർ തെറ്റിദ്ധരിപ്പിച്ചു: വെളിപ്പെടുത്തി ധർമ്മേന്ദ്ര പ്രധാൻ
ഭുവനേശ്വർ: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ താൻകേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറന്ന്മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ധർമ്മേന്ദ്ര പ്രധാൻ. നീറ്റ് തട്ടിപ്പുമായിബന്ധപ്പെട്ട് ഉയർന്ന പ്രക്ഷോഭങ്ങൾക്കിടെ ‘ജെൻ സി’ (പുതിയ തലമുറയിലെ ചെറുപ്പക്കാർ) തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും തനിക്ക് മന്ത്രിസ്ഥാനം ഒരിക്കലും ഒരു വ്യക്തിപരമായഅഭിമാന പ്രശ്‌നമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിലെ ജിഎം സർവകലാശാലയിൽവിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാജിസമർപ്പിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹം നയം വ്യക്തമാക്കിയത്.
പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ നമ്മുടെ സ്വന്തം മക്കളാണ്. അവരെ ചില ശക്തികൾതെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രാജ്യത്ത് പ്രതിവർഷം രണ്ട് കോടിയോളം കുട്ടികളാണ്ജനിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 20 കോടിയോളം ചെറുപ്പക്കാരുണ്ട്. അവരുടെആഗ്രഹങ്ങളും തീരുമാനങ്ങളുമാണ് പ്രധാനം. രാജ്യത്തിന്റെ ഭാവി ഇവരുടെ കൈകളിലാണ്. ഈ 20 കോടി ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എന്റെ മന്ത്രിസ്ഥാനത്തിന്റെ ഉത്തരവാദിത്തംവളരെ ചെറുതാണ്. അതുകൊണ്ടാണ് പദവിയിൽ തുടരുന്നതിനേക്കാൾ അവരുടെ ആശങ്കകൾക്ക്മുൻഗണന നൽകിക്കൊണ്ട് സ്ഥാനമൊഴിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട്സന്നദ്ധത അറിയിച്ചത്,” ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.
ഏത് തലമുറയിലും രാജ്യത്തിന്റെ മാറ്റങ്ങൾക്ക് മുന്നിൽ നിന്നത് യുവാക്കളാണെന്നും അവരുടെനിശ്ചയദാർഢ്യത്തെ എതിർക്കുന്നതിന് പകരം മനസ്സിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ രാജ്യത്തിന്റെ താല്പര്യത്തിനാണ് താൻ എപ്പോഴുംപ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
