പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിന് സമർപ്പിക്കും

parliment

പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭാ സ്പീക്കർ ക്ഷണിച്ചു. രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയാകുന്നത്. ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്തതാണ് ഇന്ത്യയുടെ ഇപ്പോഴുളള പാർലമെന്റ് മന്ദിരം. 96 വർഷമായി ഇന്ത്യൻ ജനാധിപത്യത്തിന്റെ അടയാളമായിരുന്നു ഈ കെട്ടിടം.

കൂടുതൽ വിശാലമാണ് പുത്തൻ പാർലമെന്റ് മന്ദിരം. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്ത്രിതിയിലാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊളളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങൾ. രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങൾ. ത്രികോണാകൃതിയിലാണ് മന്ദിരം. മൂന്ന് കവാടങ്ങൾ. ഗ്യാൻ, ശക്തി, കർമ എന്നിവയാണ് കവാടങ്ങളുടെ പേര്. എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുമുണ്ട് കെട്ടിടത്തിൽ.

Share this story