അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റേത്; ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി

ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2024 ഇടക്കാല ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ആളോഹരി വരുമാനത്തിൽ 50 ശതമാനം വർധനവുണ്ടായി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർധനവുണ്ടായി. രാജ്യത്തെ സമ്പദ് രംഗം മികച്ച നിലയിലാണ്. 

വിലക്കയറ്റം നിയന്ത്രിക്കാനായി. ഒരു രാജ്യം ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജി എസ് ടിക്ക് വലിയ പങ്കുണ്ട്. 43 കോടി മുദ്ര വായ്പകൾ അനുവദിച്ചു. സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കി. അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റേതാണെന്നും ധനമന്ത്രി പറഞ്ഞു. 

ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. ജി 20 ഉച്ചകോടി ഇന്ത്യയുടെ ഗരിമ ഉയർത്തി. ഒരു പുതിയ ലോകക്രമത്തിന് തുടക്കമായി. ജനങ്ങൾ പ്രതീക്ഷയോടെ മോദി സർക്കാരിനെ ഉറ്റുനോക്കുകയാണെന്നും 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്നും ധനമന്ത്രി പറഞ്ഞു.
 

Share this story