ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസം തെളിയിച്ചു; 125 പേർ അനുകൂലിച്ച് വോട്ട് ചെയ്തു

nitish

ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. ആർ ജെ ഡി, കോൺഗ്രസ്, ഇടത് എംഎൽഎമാർ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. സ്പീക്കർ അവധി ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ശേഷമാണ് വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പിന്റെ നടപടികൾ നേരത്തെ ആരംഭിച്ചത്.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സ്പീക്കറെ നീക്കുന്നതിനെ അനുകൂലിച്ച് 125 എംഎൽഎമാരാണ് വോട്ട് ചെയ്തത്. എ്‌നാൽ വിശ്വാസ വോട്ടെടുപ്പിൽ അതിനേക്കാൾ നാല് വോട്ടുകൾ എൻഡിഎക്ക് അധികം ലഭിച്ചു. 

സ്പീക്കറെ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനെ പിന്തുണച്ച് 125 എംഎൽഎമാർ വോട്ട് ചെയ്തു. 112 എംഎൽഎമാർ സ്പീക്കറെ പിന്തുണച്ച് വോട്ട് ചെയ്തു.
 

Share this story