ഔദ്യോഗിക പ്രഖ്യാപനം വന്നു: സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി, ഡികെ ശിവകുമാർ ഉപ മുഖ്യമന്ത്രി
Updated: May 18, 2023, 12:48 IST

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡി കെ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു.
ആഭ്യന്തര വകുപ്പ് അടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡികെ ശിവകുമാറിന് നൽകിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ പിസിസി അധ്യക്ഷനായും ഡികെ ശിവകുമാർ തുടരും. ഇന്നലെ രാത്രി വൈകി നടന്ന ചർച്ചക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് എടുത്തത്. ഡികെ ശിവകുമാറിനെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേരിട്ട് അനുനയിപ്പിച്ചതോടെയാണ് പ്രതിസന്ധി അവസാനിച്ചത്.